Thursday, 26 May 2011

കടല്‍ ചോദിച്ചു, "പ്രിയപ്പെട്ട പെങ്കുട്ടി, നീയെന്തിനാണ്‌ എന്നും ഇവിടെ വരുന്നത്‌?"
പെങ്കുട്ടി:-" ഞാനെങ്ങനെ നിനക്കു പ്രിയപ്പെട്ടവളായി?"
ഭ്രാന്തന്‍:- "കടലിനു മാത്രമല്ല എനിക്കും നീ പ്രിയപ്പെട്ടവളാണ്‌".
പെങ്കുട്ടി:- "പക്ഷെ ഞാന്‍ നിങ്ങളോട്‌ സംസാരിച്ചിട്ടില്ലല്ലൊ?"
കടല്‍:- "നീ ഞങ്ങളെ നോക്കി ചിരിച്ചിട്ടുണ്ട്‌".
പെങ്കുട്ടി:- " അതു മണ്ടത്തരം. ചിരിക്കുന്ന എല്ലാവരെയും ഇഷ്ട്ടപ്പെട്ടത്‌ മണ്ടത്തരം.ഞാന്‍ നിങ്ങളെ ഇഷ്ട്ടപ്പെട്ടത്‌ നിങ്ങള്‍ രണ്ടുപേരും എന്നെ നോക്കി ചിരിക്കാത്തതുകൊണ്ടുമാത്രമാണ്‌".
കടല്‍:- "എണ്റ്റെ ചോദ്യത്തിന്‌ ഉത്തരം കിട്ടീല്ല".

പെങ്കുട്ടി:- "എണ്റ്റെ ചിരിയെ വിശ്വസിച്ചതുകൊണ്ട്‌ പറയാം.
ഇതുപക്ഷെ ഉത്തരമല്ല, ഉത്തരമില്ലാത്ത മറുചോദ്യം. ഒരാളെ അന്വേഷിച്ചു കൊണ്ടാണ്‌ ഞാനീ ജന്‍മത്തിലേക്ക്‌ കടന്നു വന്നത്‌. കഴിഞ്ഞ ജന്‍മങ്ങളിലെവിടെയോ നഷ്ട്ടപ്പെട്ട ഒരാള്‍. പക്ഷെ കണ്ടെത്താനായില്ല. പല ചിരികളേയും ഞാന്‍ വിശ്വാസത്തോടെ, പ്രതീക്ഷയോടെ നോക്കി. പക്ഷെ അവിടെയൊന്നും ഞാന്‍ തേടിയ ആശ്വാസവും വിശ്വാസവും കണ്ടെത്താനായില്ല. പല പദനിസ്വനങ്ങള്‍ക്കും കാതോര്‍ത്തു. അതെല്ലാം മുഖം കാണുന്നതിനുമുന്‍പ്‌ നിലച്ചു പോയി. ഇതിനുത്തരം തേടിയാണ്‌ ഞാനീവഴിയെല്ലാം സഞ്ചരിച്ചത്‌. അതിലൊരിടം മാത്രമാണിവിടം".

കടല്‍ പറഞ്ഞു " ഇതിനുത്തരം തരാന്‍ ഭ്രാന്തനാകും"

ഭ്രാന്തന്‍ പറഞ്ഞു "മാര്‍ഗ്ഗം കാണിയ്ക്കാന്‍ കടലിനും".

"നീ തേടുന്ന ഉത്തരം ഈ ജന്‍മം കഴിഞ്ഞ്‌ പുനര്‍ജന്‍മത്തിലേയ്ക്ക്‌ കടന്നിരിക്കുന്നു. പല ജന്‍മങ്ങള്‍ നടന്നു തളര്‍ന്നതല്ലെ? ഉത്തരം കണ്ടെത്താന്‍ സമയമായിരിക്കുന്നു".

കടല്‍ തണ്റ്റെ ഇരുകരങ്ങലും അവള്‍ക്കുനേരെ നീട്ടി. പെങ്കുട്ടി പതുക്കെ എഴുന്നെറ്റു, ഭ്രാന്തനെ കെട്ടിപ്പിടിച്ച്‌ യാത്രപറഞ്ഞു. കടലിണ്റ്റെ കരങ്ങളെ മുറുകെപ്പിടിച്ചു. പുനര്‍ജന്‍മം തേടി അവള്‍ യാത്രയായി.....

2 comments:

  1. We seek answers for many difficult questions. But most of our questions cannot be answered in this life. The search continues through generations...
    Good post! Keep blogging.

    ReplyDelete