Wednesday, 20 April 2011

എണ്റ്റെ കലാലയത്തിന്‌, നിര്‍മ്മലയ്ക്ക്‌.....

ഒരു മഴയ്ക്കൊപ്പമാണ്‌
ഞാനിവിടേയ്ക്ക്‌ കയറി വന്നത്‌.
ആര്‍ത്തുപെയ്ത മഴ
ഭൂതകാലം പേറിയ
വിഴുപ്പുഭാണ്ഡങ്ങളെ മുഴുവന്‍
കഴുകി കളയുകയായിരുന്നു.
ശബ്ദമില്ലാതെ ഞാന്‍ അലറിക്കരഞ്ഞ
നിദ്രയെത്താത്ത ഭൂതകാല രാവുകളെ
മുഴുവന്‍മായ്ച്ചുകളയുകയായിരുന്നു.
സ്വപ്നങ്ങലും മോഹങ്ങളും
നിശബ്ദമായ്‌ പാറിനടക്കുന്ന
ഈ ഇടനാഴിയിലേക്കെന്നെ
കൈ പിടിച്ചുകയറ്റിയതാമഴയായിരുന്നു.

മറക്കാന്‍ ശ്രമിക്കവെ ദുസ്വപ്നമായി നിന്ന
ഗതകാല സ്മരണയില്‍ നിന്നു ഞാന്‍
സൌഹ്രുദത്തിണ്റ്റെ
ഇടനാഴിയിലേയ്ക്ക്‌കാലെടുത്തു വച്ചു.
പ്രണയം ഇവിടെ ചിത്രശലഭത്തെപ്പോലായിരുന്നു.
നിറമുള്ള ചിറകുകള്‍ വിരിച്ചീ-
യിടനാഴിയാകെയത്‌ പറന്ന്‌ നടന്നു.
കണ്ണീര്‍ തുടയ്ക്കാന്‍ കൈകള്‍
നീട്ടിയതെന്‍ സൌഹ്രുദത്തിണ്റ്റെ
കരങ്ങളായിരുന്നു.
ഈ വായുവിനാകമാനം
ചെമ്പകത്തിണ്റ്റെ സുഗന്ധമായിരുന്നു.
ഗുരുമുഖങ്ങളില്‍ കണ്ടത്‌
അനുഭവത്തിണ്റ്റെ തഴക്കമായിരുന്നു.
ഇന്നു ഞാനീ പടികളിറങ്ങുകയാണ്‌.
മഴയുടെ അകമ്പടിയില്ലാതെ,
ഒരിക്കല്‍ പോലും മിണ്ടാത്ത
ചിത്രശലഭത്തോടുരിയാടാതെ,
വെട്ടിവീഴ്ത്തിയ ചെമ്പകച്ചു-
വട്ടില്‍ കണ്ണുനീരിറ്റിച്ച്‌,
 ഏേകലവ്യനേപ്പോല്‍
പെരുവിരല്‍ നീട്ടിക്കൊണ്ട്‌,
സൌഹ്രുദത്തിണ്റ്റെ തണലില്‍,
ഓര്‍മ്മകളുടെ കൂട്ടില്‍
ഞാനിവിടം വിടുകയാണ്‌.... 

No comments:

Post a Comment