Wednesday 6 July 2011

മുറ്റത്തിപ്പോഴും മന്ദാരവും
നന്ത്യാര്‍വട്ടവും പൂത്തുനില്‍ക്കുന്നു.
കിഴക്കേപറമ്പില്‍, പേരമരത്തില്‍
ഇത്തിള്‍ക്കണ്ണിയും കാച്ചിലും
മത്സരിച്ച്‌ പടരുന്നു.
കവലയിലിപ്പോഴും ജോലിയില്ലാ-
പ്പയ്യന്‍മാര്‍ കുത്തിയിരിക്കുന്നു.
ഞാഞ്ഞൂലും ചൂണ്ടക്കൊളുത്തുമായ്‌
കുട്ടികളും കൊറ്റികളും
കുളക്കരയില്‍ കാത്തിരിക്കുന്നു.
പലചരക്കു കടയ്ക്കുമുന്നിലെ
പരദൂഷണസദസ്സുകള്‍സന്ധ്യ
കഴിഞ്ഞും നീണ്ടുപോകുന്നു.
ആശാന്‍ പള്ളിക്കൂടമിപ്പോഴും
ഹരിശ്രീ ചൊല്ലുന്നു.
ചിലര്‍മാത്രം മരിക്കുകയും
ചില നന്‍മകള്‍ കൂടെ
കൊണ്ടുപോവുകയും ചെയ്തതൊഴിച്ചാല്‍
എണ്റ്റെ ഗ്രാമം മാറിയെന്നു പറഞ്ഞതാര്‌?

1 comment:

  1. this poem indicate ur feelings...........
    good.......

    ReplyDelete