മുറ്റത്തിപ്പോഴും മന്ദാരവും
നന്ത്യാര്‍വട്ടവും പൂത്തുനില്‍ക്കുന്നു.
കിഴക്കേപറമ്പില്‍, പേരമരത്തില്‍
ഇത്തിള്‍ക്കണ്ണിയും കാച്ചിലും
മത്സരിച്ച് പടരുന്നു.
കവലയിലിപ്പോഴും ജോലിയില്ലാ-
പ്പയ്യന്‍മാര്‍ കുത്തിയിരിക്കുന്നു.
ഞാഞ്ഞൂലും ചൂണ്ടക്കൊളുത്തുമായ്
കുട്ടികളും കൊറ്റികളും
കുളക്കരയില്‍ കാത്തിരിക്കുന്നു.
പലചരക്കു കടയ്ക്കുമുന്നിലെ
പരദൂഷണസദസ്സുകള്‍സന്ധ്യ
കഴിഞ്ഞും നീണ്ടുപോകുന്നു.
ആശാന്‍ പള്ളിക്കൂടമിപ്പോഴും
ഹരിശ്രീ ചൊല്ലുന്നു.
ചിലര്‍മാത്രം മരിക്കുകയും
ചില നന്‍മകള്‍ കൂടെ
കൊണ്ടുപോവുകയും ചെയ്തതൊഴിച്ചാല്‍
എണ്റ്റെ ഗ്രാമം മാറിയെന്നു പറഞ്ഞതാര്?
നന്ത്യാര്‍വട്ടവും പൂത്തുനില്‍ക്കുന്നു.
കിഴക്കേപറമ്പില്‍, പേരമരത്തില്‍
ഇത്തിള്‍ക്കണ്ണിയും കാച്ചിലും
മത്സരിച്ച് പടരുന്നു.
കവലയിലിപ്പോഴും ജോലിയില്ലാ-
പ്പയ്യന്‍മാര്‍ കുത്തിയിരിക്കുന്നു.
ഞാഞ്ഞൂലും ചൂണ്ടക്കൊളുത്തുമായ്
കുട്ടികളും കൊറ്റികളും
കുളക്കരയില്‍ കാത്തിരിക്കുന്നു.
പലചരക്കു കടയ്ക്കുമുന്നിലെ
പരദൂഷണസദസ്സുകള്‍സന്ധ്യ
കഴിഞ്ഞും നീണ്ടുപോകുന്നു.
ആശാന്‍ പള്ളിക്കൂടമിപ്പോഴും
ഹരിശ്രീ ചൊല്ലുന്നു.
ചിലര്‍മാത്രം മരിക്കുകയും
ചില നന്‍മകള്‍ കൂടെ
കൊണ്ടുപോവുകയും ചെയ്തതൊഴിച്ചാല്‍
എണ്റ്റെ ഗ്രാമം മാറിയെന്നു പറഞ്ഞതാര്?
this poem indicate ur feelings...........
ReplyDeletegood.......