Monday, 11 April 2011

ഓര്‍മ്മകള്‍.....
മനസ്സതിണ്റ്റെ ബോധപര്‍വ്വതിലേയ്ക്ക്‌
കടക്കുന്നതും കാത്തിരിക്കുകയായിരുന്നു ഓര്‍മ്മകള്‍.
ഓരോ ഓര്‍മ്മയ്ക്കും
ഓരോ സുഗന്ധമുണ്ട്‌.
അതവ തനിയെ തേടിപ്പിടിച്ചതാണ്‌,
തിരിച്ചറിയാനുള്ള എളുപ്പത്തിന്‌.

തിരിച്ചറിവുവന്ന മനസ്സിനൊപ്പമാണ്‌
ഓര്‍മ്മകളും പടികടന്നു വന്നത്‌,
ഇഷ്ടസുഗന്ധത്തിന്‍ അകമ്പടിയോടെ.....
വഴിയില്‍ പതനം കാത്ത
ജീവനെ ഊര്‍ജ്ജം നല്‍കി
മുന്നോട്ടു കൊണ്ടുപോകുന്നത്‌
ഇവരാണ്‌, ഈ ഓര്‍മ്മകള്‍.



ബാല്യത്തിണ്റ്റെ അങ്ങേ അറ്റത്താണ്‌
ആദ്യമായൊരോര്‍മ്മ
എനിക്ക്‌ കൂട്ടിനു വന്നത്‌.
അമ്മയെനിക്കാദ്യമായ്‌ അമ്മിഞ്ഞപ്പാല്‍നിരസ്സിച്ചന്ന്‌.
അന്നു മുതലാണു ഞാന്‍
ജീവിതത്തിന്‍ എരിവും പുളിപ്പും
അറിഞ്ഞു തുടങ്ങിയത്‌.


ഉണങ്ങിയ കാനാറിപ്പൂവിണ്റ്റെ
വാസനയുള്ള ഓര്‍മ്മകള്‍.....
അമ്മൂമ്മയുടെ കഞ്ഞിമുക്കിയ മുണ്ടില്‍
മുഖമമര്‍ത്തിക്കരഞ്ഞ
ഇരവിണ്റ്റെ ആദ്യ ഓര്‍മ്മകള്‍.
വാടിവീണ കണ്ണിമാങ്ങയുടെ
ചുനമണമുള്ള,
തളര്‍ന്നുറങ്ങുന്ന അപ്പൂപ്പണ്റ്റെ
നെഞ്ചിലെ വിയര്‍പ്പിന്‍ മണമുള്ള
ഉല്ലാസ ദിനങ്ങല്‍.....


ഒടുവിലീ കൂട്ടുകാരിയെ-
 ത്തനിച്ചാക്കി
അപ്പൂപ്പന്‍ പോയപ്പോല്‍
ഓര്‍മ്മകള്‍ വന്നു വീണ്ടും കൈപിടിച്ചു.
ചന്ദനത്തിരിയുടെ മണവും
അമ്മൂമ്മയുടെ കണ്ണുനീരിണ്റ്റെ
ഉപ്പുമായിരുന്നവയ്ക്ക്‌.


കത്തുന്ന മെഴുകുതിരിയുടെ
മണമുള്ള വിദ്യാലയ ദിനങ്ങള്‍,
ചെമ്പകം മണക്കുന്ന കലാലയ ദിനങ്ങള്‍.....
കാലം തീര്‍ത്ത മതിലുകള്‍-
ക്കപ്പുറത്തേയ്ക്ക്ക്കെത്തിനോക്കാന്‍
ഉയരം കടം നല്‍കിയ ദിനങ്ങള്‍.....
കാണാതെ പോയ പ്രണയസുഗന്ധമായ്‌
വാടിക്കരിഞ്ഞ പനിനീര്‍പ്പൂവുകള്‍.....


തിരികെലഭിക്കാത്ത ഭൂതകാല
ഭൂവില്‍ നിന്നും
നടന്നകലുകയാണു ഞാന്‍.....
ഓര്‍മ്മകള്‍ മാത്രം സുഗന്ധച്ചി-
റകിലെന്നെ പിന്തുടരുന്നു,
ഇന്നലെകളുടേയും ഇന്നിണ്റ്റേയും
സൂക്ഷിപ്പുകാരായ്‌.....

1 comment:

  1. nice da...ellam vayichilla..but vayichidatholam kollam..keep going..

    ReplyDelete