എനിക്കു മുന്നില്‍ മഴ
തിമിര്‍ത്തു പെയ്യുകയാണ്.
എണ്റ്റെ കണ്ണും കയ്യും എത്തുന്നത്രയടുത്ത്.
ആ മുഖത്തു ഞാന്‍ വരുമെന്ന പ്രതീക്ഷയുണ്ട്.
എനിക്കു മുന്നിലൊരു ജാലകം.
സത്യത്തില്‍ ഞങ്ങള്‍ക്കിടയിലാണത്.
ഇരുമ്പുകമ്പികള്‍ കൊണ്ട് അഴികള്‍ തീര്‍ത്ത,
ചില്ലുവാതിലുകളുള്ള വലിയ ജാലകം.
എനിക്ക് ആകാശക്കാഴ്ച്ചയൊരുക്കുന്ന
ഏക മാര്‍ഗ്ഗമാണത്.
പക്ഷെ എണ്റ്റെ കണ്ണുകള്‍
മാത്രമേ പുറത്തുകടക്കുന്നുള്ളു.
എണ്റ്റെ വിരലുകള്‍ പോലും
കടക്കാത്തത്ര ചെറിയ അഴികള്‍.
ഈ ഹോസ്റ്റല്‍ മുറിയും ഇതിണ്റ്റെ ജനലുകളും
എനിക്കിപ്പൊഴും അപരിചിതമാണ്.
എനിക്കു പരിചിതമായ ഒരു മുറിയുണ്ട്.
അതിന് മരത്തിണ്റ്റെ
അഴികളുള്ള ഒരു ജാലകമുണ്ട്.
ചെറുതെങ്കിലും അകലങ്ങളുള്ളഅഴികളുള്ളൊന്ന്.
പവിഴമല്ലിയുടെ ഗന്ധത്തെ
അതെപ്പൊഴും കടത്തി വിട്ടുകൊണ്ടിരുന്നു.
അതിലലിഞ്ഞു പുറത്തേക്കി-
റങ്ങാന്‍എനിക്ക് കഴിഞ്ഞിരുന്നു.
പിന്നെ മഴയിലലിഞ്ഞ്‌ഇല്ലാതാവാനും....
ഇവിടെ പക്ഷെ ഞങ്ങള്‍
നിശബ്ദമായി സംസാരിക്കുകയാണ്.
ഇടുങ്ങിയ ഈ ജാലകത്തിന്‍
പരിമിതമായ ആകാശ ക്കാഴ്ച്ചകളിലൂടെ
ഞാനെണ്റ്റെ സ്വപ്നങ്ങള്‍ നെയ്യുന്നത്
തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.....
തിമിര്‍ത്തു പെയ്യുകയാണ്.
എണ്റ്റെ കണ്ണും കയ്യും എത്തുന്നത്രയടുത്ത്.
ആ മുഖത്തു ഞാന്‍ വരുമെന്ന പ്രതീക്ഷയുണ്ട്.
എനിക്കു മുന്നിലൊരു ജാലകം.
സത്യത്തില്‍ ഞങ്ങള്‍ക്കിടയിലാണത്.
ഇരുമ്പുകമ്പികള്‍ കൊണ്ട് അഴികള്‍ തീര്‍ത്ത,
ചില്ലുവാതിലുകളുള്ള വലിയ ജാലകം.
എനിക്ക് ആകാശക്കാഴ്ച്ചയൊരുക്കുന്ന
ഏക മാര്‍ഗ്ഗമാണത്.
പക്ഷെ എണ്റ്റെ കണ്ണുകള്‍
മാത്രമേ പുറത്തുകടക്കുന്നുള്ളു.
എണ്റ്റെ വിരലുകള്‍ പോലും
കടക്കാത്തത്ര ചെറിയ അഴികള്‍.
ഈ ഹോസ്റ്റല്‍ മുറിയും ഇതിണ്റ്റെ ജനലുകളും
എനിക്കിപ്പൊഴും അപരിചിതമാണ്.
എനിക്കു പരിചിതമായ ഒരു മുറിയുണ്ട്.
അതിന് മരത്തിണ്റ്റെ
അഴികളുള്ള ഒരു ജാലകമുണ്ട്.
ചെറുതെങ്കിലും അകലങ്ങളുള്ളഅഴികളുള്ളൊന്ന്.
പവിഴമല്ലിയുടെ ഗന്ധത്തെ
അതെപ്പൊഴും കടത്തി വിട്ടുകൊണ്ടിരുന്നു.
അതിലലിഞ്ഞു പുറത്തേക്കി-
റങ്ങാന്‍എനിക്ക് കഴിഞ്ഞിരുന്നു.
പിന്നെ മഴയിലലിഞ്ഞ്‌ഇല്ലാതാവാനും....
ഇവിടെ പക്ഷെ ഞങ്ങള്‍
നിശബ്ദമായി സംസാരിക്കുകയാണ്.
ഇടുങ്ങിയ ഈ ജാലകത്തിന്‍
പരിമിതമായ ആകാശ ക്കാഴ്ച്ചകളിലൂടെ
ഞാനെണ്റ്റെ സ്വപ്നങ്ങള്‍ നെയ്യുന്നത്
തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.....
nannayittundu
ReplyDeleteente munnilum mazha thimirthu peyyunnu
rose maryude chanju peeyyuna mazha serchi ivide ethi
nanayirikkunnu
anhinadangal
pradeep (pp)